
അത്തോളി :അത്തോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവുമായിരുന്ന ബി. ഷാജുവിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നന്മണ്ട സുകൃതം ഗാര്‍ഡനിലെ നിരാലംബരായ വിദ്യാര്‍ത്ഥികള്‍ക്ക് അന്നദാനവും പഠനോപകരണ വിതരണവും നടത്തി.
അത്തോളി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സഹപാഠികളുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് 84' ബാച്ച് ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ഉമേഷ്, ശ്രീജ, കൃഷ്ണദാസ്, ആരിഫ് എം കെ തുടങ്ങിയവര്‍ സംസാരിച്ചു.
B. Shaju distributed study materials and food on Memorial Day