ബാലുശ്ശേരി ; ബാലുശ്ശേരി സ്വരരഞ്ജിനി സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഹരിമുരളീരവം എന്ന പേരില്‍ ഗാനാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് സദസ്സ് ഉദ്ഘാടനം ചെയ്തു.

ഷൈമ കോറോത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൃഥ്വീരാജ് മൊടക്കല്ലൂര്‍ ഗിരീഷ്പുത്തഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരീപുത്രനും സംഗീത അധ്യാപകനുമായ വൈശാഖ്, സ്മിനേഷ്, ആര്‍. കെ. പ്രഭാകരന്‍,ദേവാനന്ദ് കുറുമ്പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഗാനാര്‍ച്ചനയില്‍ നാല്‍പ്പതോളം ഗായകര്‍ അണിനിരന്നു.
Swararanjini Sangeetha Sabha with a song and remembrance of 'Harimuraliravam'