അത്തോളി : പ്രശസ്ത ഗാന രചയിതാവായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണം സംഘടിപ്പച്ചു. അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൂര്യകിരീടം - 25' എന്ന പേരില്‍ നടത്തിയ പരിപാടി ചലച്ചിത്ര സംവിധായകന്‍ വി.എം വിനു ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ തലത്തിലും ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൂര്യകിരീടം - 25' എന്ന പേരില്‍ നടത്തിയ പരിപാടി ചലച്ചിത്ര സംവിധായകന്‍ വി.എം വിനു ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ തലത്തിലും ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷനെങ്കിലും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും, കാരണം ഇങ്ങനയൊരു അംഗീകാരം പുതു തലമുറക്ക് വലിയ പ്രചോദനമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടില്‍ നിന്ന് തന്നെ പുതിയ ഗാനരചയിതാവ് മനു മന്‍ജിത്ത് കടന്ന് വന്നത് ചരിത്ര നിയോഗമായി കാണുന്നതായും വിനു കൂട്ടിച്ചേര്‍ത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ പ്രഥമ സൂര്യ കിരീടം അവാര്‍ഡ് വി എം വിനുവില്‍ നിന്നും പുത്തഞ്ചേരിയുടെ നാട്ടുകാരനായ ഡോ.മനു മന്‍ജിത്ത് ഏറ്റുവാങ്ങി. ഒരിക്കല്‍ വീട്ടില്‍ പോയി ഗിരീഷ് ഏട്ടനെ കണ്ടപ്പോള്‍ അദ്ദേഹം ചേര്‍ത്ത് പിടിച്ച് നെറുകയില്‍ ഉമ്മ വെച്ചത് എന്തിനായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് മനു മന്‍ജിത്ത് അനുസ്മരിച്ചു.
ചിത്രകാരന്‍ ശ്രീജിത്ത് അത്തോളി നിര്‍മ്മിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ വി എം വിനു ഏറ്റുവാങ്ങി, ലൈബ്രറി വനിതാ വേദിക്ക് കൈമാറി. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ലീലാവതി , വിനോദ് അത്തോളി , കബനി, അശ്വിനി അജീഷ് , സി.റിയോന, ശിവ തീര്‍ത്ഥ , സീതാ ലക്ഷ്മി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
ഗാനാലാപന മത്സരത്തില്‍ വിജയിച്ച ദിന്‍ഷ മേപ്പയ്യൂര്‍, അജിത് പണിക്കര്‍ , മിഥുന്‍ മോഹന്‍ കൊയിലാണ്ടി എന്നിവര്‍ക്ക് ബീന പുത്തഞ്ചേരി മൊമെന്റോയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ് , സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബാ രാമചന്ദ്രന്‍ , സുനീഷ് നടുവിലയില്‍ , എ എം സരിത , ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരന്‍ മോഹനന്‍ പുത്തഞ്ചേരി , കെ എം അഭിജിത്ത്, ആര്‍ ബാബു, ഹരി പനങ്കുറ , അജീഷ് അത്തോളി , ടി കെ കരുണാകരന്‍, എ എം രാജു, തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ സുനില്‍ കൊളക്കാട് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് വി രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. രാവിലെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
്
Remembrance of famous lyricist Girish Puthanchery; Film director VM Vinu inaugurated the event