കൂടത്തായി: കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചി പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ നിന്നും പുറത്ത് വിടുന്ന അസഹ്യമായ ദുര്‍ഗന്ധത്തിനും ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി മലീമസമാക്കുന്നതിനെതിരെയും. കൂടത്തായി അമ്പലമുക്കില്‍ ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 10ാം ദിവസം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് കമ്മറ്റി സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് പ്രസിഡണ്ട് എ.കെ. കാദിരി ഹാജി ഐക്യദാര്‍ഡ്യ സമരം ഉദ്ഘാടനം ചെയ്തു. പുഷ്പാകരന്‍ നന്ദന്‍സ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സത്താര്‍ പുറായില്‍ മുഖ്യപ്രഭാഷണം നടത്തി.

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപകന്‍ വി.സുധേഷ് , അനില്‍ , വി.കെ. ഇമ്പിച്ചി മോയി, തുടങ്ങിയവര്‍ സംസാരിച്ചു. വി.സി ഇബ്രാഹീം , കെ.വി.യൂസഫ്, കെ. പി.കെ മജീദ് , ഇബ്രാഹീം, പി.പി പ്രതീഷ് , എം.നവാസ് , കെ.കെ. മൊയ്തീന്‍ , ജയചന്ദ്രന്‍, മനു കുര്യാക്കോസ്, തുടങ്ങിയവര്‍ കൂടത്തായില്‍ നിന്നും അമ്പലമുക്കിലേക്ക് നടന്ന റാലിക്ക് നേതൃത്വം നല്‍കി. സമരസമിതി ട്രഷറര്‍ മുജീബ് കുന്നത്ത് കണ്ടി സ്വാഗതവും അജ്മല്‍ എ കെ നന്ദിയും പറഞ്ഞു.
Anti-Freshcut public protest organized a march to Samarapanthal