കോട്ടൂര്‍ : കോട്ടൂര്‍ അയ്യപ്പന്‍ മാക്കൂല്‍ കാവ് കരിയാത്തന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് തുടക്കമായി. 2025 ഫിബ്രവരി 14, 15, 16 തിയ്യതികളിലായി നടക്കുന്ന തിറമഹോത്സവത്തിന് കഴിഞ്ഞ ദിവസം കൊടിയേറി.
ക്ഷേത്രം മുഖ്യകര്‍മ്മിയുടെ നേതൃത്വത്തില്‍ നടന്ന കൊടിയേറ്റത്തില്‍ ക്ഷേത്രം ഭാരവാഹികളും ഭകത ജനങ്ങളും സംബന്ധിച്ചു. 14 ന് രാവിലെ ഇളനീര്‍ കുലവരവ്, രാത്രി കാവുണര്‍ത്തല്‍.

15ന് രാവിലെ ഭണ്ഡാരം എഴുന്നള്ളത്ത്. ഉച്ചയ്ക്ക് 12 മണി മുതല്‍ അന്നദാനം. രാത്രി വിവിധ തിറകളോടെ നടക്കുന്ന മഹോത്സവത്തിന് 16 ന് രാവിലെ സമാപനമാവും.
Ayyappan Makul Kavu Kariyathan temple festival hoisted kottur