കോഴിക്കോട്; കോഴിക്കോട് ജില്ലയിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ജനറല്‍ കൗണ്‍സില്‍ യോഗം 15.2.2025 ശനിയാഴ്ച്ച നടക്കും. ശ്രീ.ഗുജറാത്തി വിദ്യാലയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന യോഗം കേരള റെക്കഗ്നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് പൂളക്കല്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ.എസ്.വിക്രമന്‍ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലയിലെ 44 സ്‌കൂളുകള്‍ക്കുള്ള മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും യോഗത്തില്‍ വിതരണം ചെയ്യും. ആദ്യ സര്‍ട്ടിഫിക്കറ്റ് ചോമ്പാല റൈറ്റ് ചോയ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍ രാജീവ് കുറുപ്പ് ഏറ്റുവാങ്ങും. ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ.മുഹമ്മദ് ബഷീര്‍ മണലൊടി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ടി.പി. മുനീര്‍ നന്ദിയും രേഖപ്പെടുത്തും.
General Council meeting of unaided schools of Kozhikode district will be held on Saturday 15.2.2025