ബാലുശ്ശേരി ; മേഘ പനങ്ങാട് സംഘടിപ്പിച്ച 50ാമത് സി പി ഡി സ്മാരക വോളീബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ ജേതാക്കളായി. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് വോളീബോള്‍ അക്കാദമിയെയാണ് പരാജയപ്പെടുത്തിയത് . ഫൈനല്‍ മത്സരത്തില്‍ മുന്‍ സംസ്ഥാന വോളീതാരം ഗീത വളപ്പില്‍ വിശിഷ്ടാതിഥിയായി.
ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ടി.പി ദിനേശന്‍ സമ്മാനദാനം നിര്‍വഹിച്ചു. വിജയികള്‍ക്ക് സി.പി ദാമോദരന്‍ സ്മാരക ട്രോഫിയും റണ്ണേഴ്‌സിന് എം. കുഞ്ഞിരാമക്കുറുപ്പ് സ്മാരക ഷീല്‍ഡും സമ്മാനിച്ചു. ക്ലബ് പ്രസിഡണ്ട് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി പ്രേംനാഥ്, എം ശശീന്ദ്രന്‍ പ്രസംഗിച്ചു. മേഘയുടെ വോളീബോള്‍ കളിക്കാരുടെ സംഗമവും ഏറെ ശ്രദ്ധേയമായി. മേഘയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം Feb 21 ന് വിവിധ പരിപാടികളോടെ പനങ്ങാട് നോര്‍ത്തില്‍ നടക്കും.

St. George's College Aruvithara won the Megha Volley Night, which has become a nation's festival for 50 years without fail.