കോഴിക്കോട്: കേരള യുനാനി മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ യുനാനി ദിനാഘോഷം 'ദി റിയാക് 25' സംഘടിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചടങ്ങ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഈ പുരാതന ചികിത്സാരീതി സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെയുഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. മുജീബ് അധ്യക്ഷത വഹിച്ചു. ഡോ. അജ്മല്‍, ഡോ. അലക്‌സ് കുരിയന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഡോ. മുഹ്‌സിന്‍ സ്വാഗതവും ഡോ. മുഹിയുദ്ദീന്‍ നന്ദിയും രേഖപ്പെടുത്തി.

National Unani Day celebration was organized under the auspices of Kerala Unani Medical Association