തലക്കുളത്തൂര്‍: സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചില്‍ഡ്രന്‍സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ചു നല്‍കി. പുറക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന തലക്കുളത്തൂര്‍ പഞ്ചായത്ത് ചില്‍ഡ്രന്‍സ് ലൈബ്രറിയിലേക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്.
വാര്‍ഡ് മെമ്പര്‍ പി ബിന്ദു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സി.ഇബ്രാഹിം മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍ പി മുസ്തഫ, പി കെ ജയരാജന്‍, രാധിക, ലസിത, അഭിഷേക് കൃഷ്ണ, അഖിന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Books were collected for Children's Library under the auspices of NSS Unit