പേരാമ്പ്ര : ബജറ്റ് വിഹിതം വെട്ടികുറച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നാണ് യുഡിഎഫ് ജനപ്രതിനിധികളുടെ ആരോപണം.
പേരാമ്പ്ര പഞ്ചായത്തിന് അനുവദിച്ച 3.84 കോടി രൂപ വെട്ടി കുറച്ച് 1.65 കോടി രൂപ ആക്കിയത് വഴി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് എന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെടുന്നു. പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ രാഗേഷ് ,അര്‍ജുന്‍ കറ്റയാട്ട്,സല്‍മാ നന്മങ്കണ്ടി , റെസ്മിന തങ്കെകണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

UDF representatives organized a protest against the state government's stance of cutting the budget allocation