അത്തോളി : കുറുവാളൂര്‍, ആലിന്‍ ചുവട്, കുന്നത്തറ ലഹരി വിരുദ്ധ പൗരസമിതിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ വിളംബര ജാഥ നടത്തി. കുറുവാളൂര്‍ ദേശം ചുറ്റിക്കൊണ്ട് നടത്തിയ ജാഥ കൂമുള്ളി കൊളത്തൂര്‍ റോഡ് വരെ പോയശേഷം ആലിന്‍ചുവട്ടില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രേഖ വെള്ളതോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ റഷീദ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.അത്തോളി പോലീസ് ഓഫിസര്‍, ബിജു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍, പ്രോഗ്രസ്സീവ് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ടി കെ കരുണാകരന്‍, ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍ രാജന്‍ സ്വാഗതവും ലഹരി വിരുദ്ധ സമിതി കണ്‍വീനര്‍ സബിതരാജു പവിത്രം നന്ദിയും രേഖപ്പെടുത്തി.

An anti-intoxication march was organized under the leadership of the Kunanthara Anti-Intoxication Civic Committee