ബാലുശ്ശേരി ; സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി പ്രിയേന്ദുവിന്. ഹോമിയോപ്പതി ചികിത്സാരംഗത്തെ കാര്യക്ഷമമായ സേവനത്തിനും ഹോമിയോപ്പതി ചികിത്സ സമ്പ്രദായം പൊതുജനാരോഗ്യ മേഖലയില്‍ ശരിയായരീതിയില്‍ ്നടപ്പിലാക്കിയതിനുമാണ് പുരസ്‌ക്കാരം. ആയുഷ് കേരള ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

പാലക്കാട് വെച്ച് നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ പലാക്കാട് എം.പി. വി.കെ ശ്രീകണ്ഠന്‍ പുരസ്‌ക്കാര വിതരണം നടത്തി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആയുഷ് പി എച്ച് സി യുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരത്തിലേക്ക് എത്തിക്കാനും ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഡോ. പ്രിയേന്ദുവിന്റെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു.
ദിവസേന പഞ്ചായത്തിനകത്തും പുറത്തും നിന്നുമായ് നിരവധി രോഗികളാണ് നൊച്ചാട് ഹോമിയോ ഡിസ്പന്‍സറിയില്‍ എത്തിന്നത്. ഡിസ്പന്‍സറിയില്‍ എത്തിചേരാന്‍ കഴിയാത്ത അവശത അനുഭവിക്കുന്ന വയോജനങ്ങളെ ' വയോമിത്രം' ഹോം കെയര്‍ സംവിധാനത്തിലൂടെ മാസത്തില്‍ ഒരു തവണ പാലിയേറ്റീവ് സംവിധാനത്തോടൊപ്പം ഗൃഹസന്ദര്‍ശനം നടത്തി മരുന്നും സാന്ത്വനവും നല്‍കി വരുന്നു.
എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 6 മണിമുതല്‍ 8 മണി വരെ യോഗ പരിശീലനവും ഡിസ്പന്‍സറിയില്‍ വെച്ച് നടത്തപ്പെടുന്നു. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വ്യാഴായ്ച്ച ജീവിത ശൈലീ രോഗ നിയന്ത്രണത്തിനായ് എന്‍സിഡി ക്ലിനിക്കും, അതില്‍ രണ്ടാമത്തെ വ്യാഴം എന്‍സിഡി സ്‌ക്രീനിംഗും നടത്തിവരുന്നു. സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടറായി തെരത്തെടുത്ത ഡോ. പ്രിയേന്ദുവിനെ നൊച്ചാട് ഗ്രാമപഞ്ചായത് ഭരണസമിതിയോഗം അഭിനന്ദിച്ചു.
The award for the best homeopathic doctor in the state. To TP Priyandu