ചീക്കിലോട് : നന്മണ്ട ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജന്‍ അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ രവീന്ദ്രന്‍, കെ രാജന്‍, കെ രാമദാസന്‍, മഹേഷ് കോറോത്ത്, സി കെ അബ്ദുറഹിമാന്‍, എന്‍കെ ബാബു തുടങ്ങിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഇ കെ സുധ നന്ദിയും രേഖപ്പെടുത്തി.
Cheekilode Kunnoth Parambath Ongora Dhamam road was inaugurated