മലപ്പുറം: അരീക്കോട് ഫുട്ബോൾ ഗ്രൗണ്ടിൽ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെ. സെവൻസ് ഫുട്ബോൾ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.

അപകടം നടന്ന ഫുട്ബോൾ ഗ്രൗണ്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. ഇന്നലെ രാത്രി എട്ടരയോടെ ഉണ്ടായ അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിനു മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെയാണ് സംഭവം.
Fireworks display at Areekode football ground: A case has been filed against the organizers