നരയംകുളം : എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ടി പി ഉഷ കിക്കോഫോടു കൂടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി സജീവൻ കളിക്കാരെ പരിചയപ്പെടുത്തി.

വിദ്യാർത്ഥികളുടെ പ്രദർശന മത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മോറോക്കോ എഫ് സി യെ പെനൾട്ടി ഷൂട്ടൗട്ടിൽ ( 4-5 ) സോക്കർ എഫ് സി കീഴടക്കി. പ്രധാന അധ്യാപിക വിജയലക്ഷ്മി, അധ്യാപകരായ ശ്രീജിത്ത്, സീനത്ത്, അതുൽ, സെമീൽ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Organized first Narayamkulam Premier League