
കൂരാച്ചുണ്ട് : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി 50% ശതമാനം വര്‍ദ്ധിപ്പിച്ചതിനുമെതിരെ കൂരാച്ചുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍ കാരക്കട അധ്യക്ഷത വഹിച്ചു. രാജു കിഴക്കേക്കര, സണ്ണി പുതിയകുന്നേല്‍, കുര്യന്‍ ചെമ്പനാനി, നിസാം കക്കയം, ചന്ദ്രന്‍ നന്തളത്ത്, മറിയാമ്മ കുര്യാക്കോസ്,റെജി തോമസ്, ഗീത ചന്ദ്രന്‍, ഷാജു കാരക്കട, പിജെ പോള്‍, ജോണ്‍സന്‍ എട്ടിയില്‍, ജോര്‍ജ് പൊട്ടുകുളം, ബിജി സെബാസ്റ്റ്യന്‍, സജി ചേലാപറമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ജിനോ തച്ചിലാടി, ജോസ് വെളിയത്ത്, ജോസ്ബിന്‍ കുര്യാക്കോസ്, അജ്മല്‍ ചാലിടം, സെബാസ്റ്റ്യന്‍ വടക്കേകുന്നേല്‍, അനീഷ്.ടി.എന്‍, മനു ചേലാപറമ്പത്ത്, വിന്‍സി തോമസ്, സിമിലി ബിജു, ജെസ്സി കരിമ്പനക്കല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
A march was held under the auspices of the Congress Committee against the anti-people proposals in the state budget and the increase in land tax.