കോഴിക്കോട് ; കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ 2025 ഫെബ്രുവരി 25 ന് സിപിഐഎം ന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും. കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ സംഘടിപ്പിക്കുന്ന കാല്‍നട പ്രചരണ ജാഥ കോടഞ്ചേരി മൈക്കാവില്‍ വച്ച് നടക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ലതിക ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം വി.ജെ.ജോര്‍ജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ ടി.വിശ്വനാഥന്‍, വി.കെ.വിനോദ്, ലിന്റോ ജോസഫ് എം.എല്‍.എ, ജോണി ഇടശ്ശേരി, കെ.ടി.ബിനു, ഷിജി ആന്റണി,പുഷ്പ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.എം.ഫൈസല്‍ സ്വാഗതം പറഞ്ഞു.ം

CPIM Tiruvambadi area foot march was inaugurated by the state committee member