പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം ; മിനി പിക്കപ്പ് വയലിലേക്ക് മറിഞ്ഞു

പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം ; മിനി പിക്കപ്പ് വയലിലേക്ക് മറിഞ്ഞു
Feb 20, 2025 12:27 PM | By Theertha PK

പേരാമ്പ്ര ;  ബൈപ്പാസില്‍ വീണ്ടും അപകടം. പേരാമ്പ്ര ബൈപ്പാസില്‍ കക്കാട് കുനിയില്‍ താഴ ഭാഗത്താണ് മിനി പിക്കപ്പ് വയലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നിലമ്പൂരില്‍ നിന്ന് ഫര്‍ണിച്ചറുകളുമായി പാനൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ 48 ജെ 4664 മിനി പിക്കപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ ഗാര്‍ഡ് സ്റ്റോണ്‍ തകര്‍ത്ത് സമീപത്തെ വയലിലെ കവുങ്ങില്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം. വാഹനത്തിന് വേഗത കുറവായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. വാഹനത്തില്‍ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടം കാണാനെത്തിയ സമീപവാസിയായ വയോധികക്ക് മറ്റൊരു വാഹനമിടിച്ച് പരുക്കേറ്റു.

മരുതിയാട്ട് ഓമന അമ്മ (73)ക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ എതിരെ വന്ന ടിപ്പര്‍ ഇവരെ ഇടിക്കുകയായിരുന്നു. തലക്കും കൈക്കും പരുക്കേറ്റ ഓമന അമ്മയെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപടത്തില്‍പെട്ട മിനി പിക്കപ്പ് ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി.





Another accident in Perampara Bypass; The mini pickup overturned in a field

Next TV

Related Stories
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
Top Stories










https://balussery.truevisionnews.com/ //Truevisionall