തലക്കുളത്തൂര്‍: ആര്‍എകെഎം യുപി സ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാര്‍ഡ് മെമ്പര്‍ ഒ.ജെ ചിന്നമ്മ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. എച്ച്എം കെ. ദിവ്യ സ്വാഗതം പറഞ്ഞു. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ലക്ഷ്യ സിഗീഷ് മുഖ്യാതിഥി ആയി. മാനേജര്‍ പി.കെ സന്തോഷ്, കെ.ജി പ്രജിത,എം.പി ഫൈസല്‍, മനോജ് പുറക്കാട്ടിരി, നടമ്മല്‍സോമന്‍, ഒ ബാബു, പി.പി ഹാഷിം, എംപി അബ്ദുല്ല, ശശി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Thalakulathur RAKM UP School celebrated its 69th anniversary