നന്മണ്ട: നമ:ശിവായ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ കൊടിയേറ്റ കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി ചേലോട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. 25, 26 തിയ്യതികളിലായാണ് ഉത്സവം നടക്കുന്നത്. ഫെബ്രുവരി 24 തിങ്കളാഴ്ച കലവറ നിറയ്ക്കല്‍ ചടങ്ങ്. 25 ന് ചൊവ്വ രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും.
വൈകിട്ട് ഏഴിന് കണ്ട മംഗലം പരമേശ്വരന്‍ നമ്പൂതിരി ചാത്തമംഗലത്തിന്റെ ആധ്യാത്മിക പ്രഭാഷണം. കിനാലൂര്‍ പാര്‍ത്ഥസാരഥി കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി , ശ്രീലക്ഷ്മി ഗോകുല്‍ദാസിന്റെ ഓട്ടം തുള്ളല്‍ എന്നീ ചടങ്ങുകളും അരങ്ങേറും.

26 ന് ബുധനാഴ്ച രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ തുടക്കം.ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്. വൈകിട്ട് അഞ്ചിന് ക്ഷേത്ര സമിതിയുടെ ഭജന്‍സ്, തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും.
Namanda Nama: Flag hoisted for Shivaratri festival at Shivaya temple