താമരശ്ശേരി: കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപക അലീന ബെന്നിയുടെ ആത്മഹത്യക്ക് ഉത്തരവാദി കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ആണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപണം. അധ്യാപികയുടെ കുടുംബത്തിന്റെ അഭിപ്രായവും, എ ഇ ഒയുടെ റിപ്പോര്‍ട്ടും, പുറത്തു വന്ന മറ്റു വിവരങ്ങളും ഇതിന് തെളിവാണ്. ഒരു സാധാരണ കുടുംബത്തിലെ അധ്യാപികയോട് മനുഷ്യത്വപരമായി പെരുമാറാന്‍ പോലും മാനേജ്‌മെന്റിന് കഴിയാത്തതില്‍ ലജ്ജിക്കുന്നു.
മേനേജ്‌മെന്റ്കളെ കയറൂരി വിട്ട സര്‍ക്കാര്‍ പ്രശ്‌നത്തില്‍ രണ്ടാം പ്രതിയാണ്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അലീന ബെന്നിയുടെ മാതാപിതാക്കള്‍ക്ക് നീതി ഉറപ്പാകും വരെ കൂടെയുണ്ടാവുമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു .

യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.പി.സി ജംഷിദ്, വി.ആര്‍ കാവ്യ മറ്റു ഭാരവാഹികള്‍ ആയ വി കെ ഇറാഷ്, അന്‍ഷാദ് മലയില്‍, ജിബിന്‍ മാനുവല്‍, അഭിനന്ദ്, കിരണ്‍, സിദ്ധിക്ക്, തുടങ്ങിയവര്‍ പങ്കെടുത്തു.
The suicide of the teacher; The first defendant is the management and the second defendant is the government of the Youth Congress