കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്‌കൂള്‍ 76-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ: ഫാ. റോയ് തേക്കുംകാട്ടില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോഫിയ തോമസ് സ്വാഗതം പറഞ്ഞു.
താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണവും, മുക്കം എ ഇ ഒ ദീപ്തി ടി മുഖ്യപ്രഭാഷണവും നടത്തി. അധ്യാപിക ജയ്‌മോള്‍ ജോസഫിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ് രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജോസ് മോന്‍ മാവറ, പ്രിന്‍സിപ്പല്‍ ബോബി ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, പിടിഎ പ്രസിഡണ്ട് ബോബി വര്‍ഗീസ്, എം.പി.ടി.എ പ്രസിഡണ്ട് ഷബ്‌ന തേജസ്, അധ്യാപക പ്രതിനിധി സി മേഴ്‌സി മാത്യു, സ്‌കൂള്‍ ലീഡര്‍ കുമാരി ഇവാന അന്ന ജസ്റ്റിന്‍, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷൈനി ജോസഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Koodaranji St. Sebastian LP School organized the annual celebration and farewell function