കോട്ടൂർ : തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപക് പഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ പൊതുപ്രവർത്തകനുള്ള അവാർഡ് ചന്ദ്രൻ പൂക്കിണാറമ്പത്തിന്. കല്ലായി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപെടലുകൾക്കാണ് അംഗീകാരം. അടുത്തമാസം തൃശൂരിൽ നടക്കുന്ന പൊതു പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
കോട്ടൂർ പഞ്ചായത്തിലെ തിരുവോണ സ്വദേശിയായ ഇദ്ദേഹം നിലവിൽ നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ യുഡിഎഫ് കോർ കമ്മിറ്റി അംഗവുമാണ്.

Deepak Study Centre; Public Worker of the Year Award goes to Chandran Pookinarambhat