എളേറ്റില്‍: എളേറ്റില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് വ്യാപാരികള്‍ക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എളേറ്റില്‍ വട്ടോളി വ്യാപാരി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി വ്യാപാരികള്‍ പങ്കെടുത്തു.
വ്യാപാര മേഖലയില്‍ പാലിക്കേണ്ട ആരോഗ്യ വകുപ്പിന്റെ നിയമങ്ങളെ കുറിച്ചും, മുന്‍കരുതലുകളെ കുറിച്ചും ക്ലാസില്‍ കിഴക്കോത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു ബാലുശ്ശേരി വിശദമായ അറിവുകള്‍ വ്യാപാരികളുമായി് പങ്കുവെച്ചു. പരിപാടിയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ എളേറ്റില്‍ യൂണിറ്റ് ഭാരവാഹികള്‍, മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Organized awareness class for traders