കൂരാച്ചുണ്ട് ; കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞടുത്തു. മുസ്ലിം ലീഗിലെ ഒ.കെ. അമ്മത് പ്രസിഡന്റായി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെയാണ് നടന്നത്. മുസ്ലിം ലീഗ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് മുന്‍ പ്രസിഡണ്ട് പോളി കാരക്കട രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
പോളി കാരക്കട ഇടതു സ്വതന്ത്രനായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.കെ. അമ്മദ് വിജയിക്കുകയായിരുന്നു. 13 അംഗ ഭരണസമിതിയില്‍ 7 അംഗങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്. നാല് അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത് മുന്‍ പ്രസിഡണ്ട് പോളി കാരക്കടയുടെ പിന്തുണയും എല്‍ഡിഎഫില്‍ ഉണ്ട്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥിക് എട്ട് വോട്ട് ലഭിച്ചു.

OK Ammad was elected as the President of Koorachund Panchayat