കൂട്ടാലിട : കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം രണ്ടാം വാര്‍ഡ് കുടുംബ സംഗമം എം. കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ടി.പി. ബാലറാം അധ്യക്ഷത വഹിച്ചു. മുന്‍ ജില്ല പഞ്ചായത്ത് അംഗം കാവില്‍. പി. മാധവന്‍, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന തുടങ്ങിയവര്‍ ക്ലാസെടുത്തു.
ഗ്രാമ പഞ്ചായത്ത് അംഗം ടി.പി. ഉഷ, കെ.പി.എസ്.ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് ജി. ജിതേഷ് കുമാര്‍, എന്‍. കെ. മധുസൂദനന്‍, ടി. പി. ബാലകൃഷ്ണന്‍, എം. എസ്. അര്‍ജുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Congress organized Kudumbasangam