നടുവണ്ണൂര്‍; അവിടനല്ലൂര്‍ എന്‍.എന്‍. കക്കാട് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം പണിയാന്‍ നാലു കോടി രൂപ അനുവദിച്ചു. രണ്ട് ഘട്ടങ്ങളിലായി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുകയും ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടും ഉപയോഗിച്ച് വാങ്ങിയെടുത്ത 30 സെന്റ് സ്ഥലത്ത് 3 കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ബഹുനില കെട്ടിടം ഉയരുന്നത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവൃത്തി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വിലാസനി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷൈന്‍ , കെ കെ സിജിത്ത്,സിന്ധു കൈപ്പങ്ങല്‍, ടി കെ ചന്ദ്രന്‍ ഹസ്സന്‍ കോയ ,ഉണ്ണികൃഷ്ണന്‍ പെന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി കെ ഗോപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പി സജീവന്‍ നന്ദി രേഖപ്പെടുത്തി.

Thinallur N.N. 4 Crores have been sanctioned for Kakkad Smarak Higher Secondary School