ഉള്ളിയേരി : അന്തരിച്ച സിപിഐഎം നേതാവ് കെ. ഇമ്പിച്ചി മമ്മിക്ക് ഉള്ളിയേരി വികാര നിര്‍ഭരമായി വിട നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ വന്‍ ജനാവാലിയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വിവിധ സംഘടനകളും സ്ഥാപനങ്ങളും പുഷ്പചക്രം സമര്‍പ്പിച്ചു. വൈകിട്ട് ഉള്ളിയേരി വായനശാല പരിസരത്ത് അനുശോചനയോഗം നടന്നു.
ഉള്ളിയേരിയിലും പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് സഖാവ് വഹിച്ചതെന്ന് അനുശോചനയോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. സിപിഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ അവിശ്രമമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ചുമട്ടുതൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി സംഘടിതരായിരുന്ന വലിയ വിഭാഗങ്ങളെ അദ്ദേഹം സംഘടിപ്പിച്ചു. ബീഡി തൊഴിലാളിയായി ജീവിതം തുടങ്ങിയ അദ്ദേഹം ബിഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

K. Ullieri gave an emotional farewell to Impichi's mother