പേരാമ്പ്ര : ഫാമിലി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷികവും ഖുര്‍ആന്‍ ക്യാമ്പയിന്‍ ഉദ്ഘാടനവും ജമാഅത്ത് ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി നിര്‍വഹിച്ചു. ഫാമിലി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ കെ മുബീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പണ്ഡിതനും പ്രഭാഷകനുമായ ബഷീര്‍ മുഹിയുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കെഎടിഎഫ് സംസ്ഥാന അധ്യാപക ജൂറി അവാര്‍ഡ് നേടിയ ടി സൗദ, ഖുര്‍ആന്‍ പഠിതാക്കളായ പി.കെ അസീസ്, കുല്‍സു, എസ്.കെ നഫീസ അസൈനാര്‍ എന്നിവരെ അനുമോദിച്ചു.

ഓര്‍ഫനേജ് മാനേജര്‍ സി.സലീം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്‍വീനര്‍ പി കെ ആയിഷ, എസ് കെ അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാമിലി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ എസ്.കെ ലത്തീഫ് സ്വാഗതവും കണ്‍വീനര്‍ എന്‍.പി.എ കബീര്‍ നന്ദി രേഖപ്പെടുത്തി.
Family Qur'an Study Center conducted the annual and Qur'an Campaign Inauguration