നടുവണ്ണൂര്‍ : അവകാശ സമരത്തില്‍ പങ്കെടുക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടുവണ്ണൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് നടുവണ്ണൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവണ്ണൂരില്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് ഷൈജ മുരളി, ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കോറോത്ത്, പി കെ ശാന്ത, കെ മോളി, ജെസി സൗദ, എം സിനി, ബിജില, കെ നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Naduvannoor Mandal Mahila Congress Committee stands in solidarity with Asha workers