പൂനത്ത് : വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തുവാന്‍ പൂനത്ത് മുസ്ലിം റിലീഫ് കമ്മിറ്റി പരിപാടികള്‍ ആവിഷ്‌കരിച്ചു. യോഗം ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം കെ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ടി ഹസ്സന്‍ കോയ അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കം, ലഘുലേഖ വിതരണം, കുടുംബസംഗമം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

എം കെ ബഷീര്‍, പിവി ഷമീര്‍, എന്‍ മുനീര്‍, പി മജീദ്, ഇ പി മുഹമ്മദലി വാവോളി, വിപി മജീദ്, എം കെ അഷ്റഫ്, എം ഹബീബ്, എംകെ അന്‍സാല്‍, എം കെ മൊയ്തുക്കുട്ടി, കെകെ ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Muslim Relief Committee with a month-long anti-drug campaign