ഉള്ളിയേരി : 'രക്തദാനം മഹാദാനം'എന്ന സന്ദേശം ജീവതത്തില്‍ പകര്‍ത്തിയിരിക്കുകയാണ് അരുണ്‍ നമ്പിയാട്ടില്‍. ഇരുപത്തി അഞ്ച് തവണ രക്തദാനം നടത്തി. ആദ്യമായി രക്തദാനം ആരംഭിച്ചത് ബാലുശ്ശേരി എക്‌സല്‍ ഐ.ടി.ഐ ല്‍ പഠിക്കുമ്പോള്‍ ആണ്. വര്‍ഷത്തില്‍ മുന്ന് തവണ രക്തദാനം നടത്തുനതിനാല്‍ ഹോപ്പ് എന്ന സംഘടനയുടെ ജീവന്‍ രക്ഷാ അവാര്‍ഡ്‌ന് അര്‍ഹനാവുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ യുവജനക്ഷേമ വളിയണ്ടര്‍,റെഡ് ക്രോസ് വളിയണ്ടര്‍, ആപത് മിത്ര വളിയണ്ടര്‍. മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗവും ആണ് അരുണ്‍. ഉള്ളിയേരി സി.എച്ച്.സിയുടെയും ഉഉള്ളിയേരി മില്‍മാ മാര്‍ക്കറ്റിങ് ഡ്രിപ്പോയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് രക്തധാനവും നടത്താന്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. മുണ്ടോത്ത് നമ്പിയാട്ടില്‍ സദാനന്ദന്റെയും അനിതയുടെയും മകന്‍ ആണ് അരുണ്‍. ഏകസഹോദരി അര്‍ച്ചന.
Arun Nambiat at the Jeevan Raksha Award