കാറ്റുളള മല : സഹപാഠിയെ തങ്ങളുടെ ക്രൂരതക്കിരയാക്കി കൊന്നു തള്ളുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു സമൂഹത്തില്‍ പിറന്നാള്‍ ദിനത്തില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് താന്‍ ഓമനിച്ചു വളര്‍ത്തുന്ന ആടിനെ സമ്മാനമായി നല്‍കിക്കൊണ്ട് മാതൃകയാവുകയാണ് കാറ്റുള്ള മല നിര്‍മ്മല യുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായ അന്‍സില്‍. വിദ്യാലയത്തിലെ മൂന്നാം തരത്തില്‍ പഠിക്കുന്ന ആരുഷിനും എല്‍കെജിയില്‍ പഠിക്കുന്ന ആദിഷിനും താന്‍ ഓമനിച്ചു വളര്‍ത്തുന്ന ആടിനെയാണ് അന്‍സില്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്.
കായണ്ണ പഞ്ചായത്തിലെ മികച്ച കുട്ടി കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട അന്‍സില്‍ നല്ലൊരു മൃഗസ്‌നേഹി കൂടിയാണ്. അന്‍സിലിന്റെയും മാതാ പിതാക്കളായ സിബി ചാക്കോയുടെയും ജോത്സ്‌ന സിബിയുടെയും സഹജീവി സ്‌നേഹം മാതൃകാപരം ആണെന്ന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് വട്ടോട്ടു തറപ്പേല്‍ പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക പി ശ്രുതി സ്റ്റാഫ് സെക്രട്ടറി ജസ്‌നി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Windy Mala Nirmala UP School Ansil as a role model for students