നടുവണ്ണൂര്‍ : നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച സയന്‍സ് പാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് സയന്‍സ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡഢ് ടി.പി ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡഢ് ടി.എം ശശി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആലങ്കോട് സുരേഷ് ബാബു മുഖ്യ അതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഹിരണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി സി സുരേന്ദ്രന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ സജീവന്‍ മക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ്, എസ്എംസി ചെയര്‍മാന്‍ ഷിബീഷ്, മുന്‍ ഹെഡ്മാസ്റ്റര്‍ മോഹനന്‍ പാഞ്ചേരി, പ്രിന്‍സിപ്പള്‍ ഇ. കെ ഷാമിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ജെലീല്‍, ഹെഡ് മാസ്റ്റര്‍ എന്‍. എം മൂസക്കോയ, ജിജീഷ് വികെ, ഷെബീര്‍ നെടുങ്കണ്ടി, അഷ്റഫ് പുതിയപ്പുറം,കാസിം പുതുക്കൂടി, സന്തോഷ്, വസന്തകുമാര്‍, ഷര്‍മിന, ടിപി അനീഷ്, നിര്‍മല, വികെ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Science Park constructed at Naduvannur Government Higher Secondary School was inaugurated