മേപ്പയ്യൂർ : കീഴ്പ്പയ്യൂർ പുറക്കാമല ഖനന മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന മേപ്പയ്യൂർ പോലീസിന്റെ നടപടിയിൽ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു.
കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് എടയിലാട്ട് ഉണ്ണികൃഷ്ണൻ , മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേലാട്ട് ബാലകൃഷ്ണൻ ഇവരെയാണ് അറസ്റ്റു ചെയ്തത്.

പ്രതിഷേധ സദസ്സ് DCC നിർവ്വാഹക സമിതി അംഗം കെ.പി. വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ.അനീഷ് അധ്യക്ഷം വഹിച്ചു.
ഷബീർ ജന്നത്ത് , സി.എം ബാബു, പറമ്പാട്ട് സുധാകരൻ, പി.കെ.രാഘവൻ മാസ്റ്റർ, അന്തേരി ഗോപാലകൃഷ്ണൻ , സത്യൻ വിളയാട്ടൂർ , സുധാകരൻ പുതുക്കുളങ്ങര ,റിഞ്ജുരാജ് എടവന ,ശ്രേയസ്സ് ബാലകൃഷണൻ, സുരേഷ് മൂന്നൊടി എന്നിവർ സംസാരിച്ചു
Protest against police action against arrest of leaders protesting to protect Purakamala