മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി
Mar 4, 2025 10:43 PM | By Vyshnavy Rajan

കോഴിക്കോട് : മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി.

ഇതിന്റെ ഭാഗമായി മാർച്ച് 3 ന് ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിൽ ഒരേ സമയം നടത്തിയ മിന്നൽ പരിശോധനയിൽ 180 നിയമ ലംഘനങ്ങൾ കണ്ടെത്തി. 155 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 4.013 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങി 1124 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ജില്ലയിൽ രൂപീകരിച്ച 2 ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ, ഇന്റർണൽ വിജിലൻസ് ഓഫീസർമാർ നയിക്കുന്ന 5 സ്ക്വാഡുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 111 സ്ക്വാഡുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധന തുടർദിവസങ്ങളിലും ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യം വലിച്ചെറിയൽ, മാലിന്യം ഒഴുക്കിവിടൽ, യഥാവിധി മാലിന്യം നീക്കം ചെയ്യാതിരിക്കൽ, ഉറവിട മാലിന്യ സംസ്കരണത്തിന് സംവിധാനം ഏർപ്പെടുത്താതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും തുടർന്ന് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകകയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446700800 എന്ന വാട്സപ്പ് നമ്പറിലേക്ക് പരാതി അയക്കാം. ഇത്തരം പരാതികളിൽ 7 ദിവസത്തിനകം നടപടി സ്വീകരിക്കുന്നതും നിയമ ലംഘനത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരന് 2500 രൂപ വരെ റിവാർഡ് ലഭിക്കുന്നതുമാണ്



Enforcement activities have been intensified in the district as part of the Waste-Free New Kerala campaign.

Next TV

Related Stories
മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

Mar 4, 2025 11:17 PM

മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഡ്രൈവർ...

Read More >>
വൈദ്യുതി മുടങ്ങും

Mar 4, 2025 10:54 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും...

Read More >>
പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

Mar 4, 2025 10:33 PM

പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ...

Read More >>
നായബ് റിസൽദാർ നിതേഷ് ഇയെ അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി ആദരിച്ചു.

Mar 4, 2025 10:21 PM

നായബ് റിസൽദാർ നിതേഷ് ഇയെ അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി ആദരിച്ചു.

നായബ് റിസൽദാർ നിതേഷ് ഇയെ അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി...

Read More >>
വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി കാറ്റുള്ള മല നിര്‍മ്മല യുപി സ്‌കൂളിലെ അന്‍സില്‍

Mar 4, 2025 04:53 PM

വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി കാറ്റുള്ള മല നിര്‍മ്മല യുപി സ്‌കൂളിലെ അന്‍സില്‍

സഹപാഠിയെ തങ്ങളുടെ ക്രൂരതക്കിരയാക്കി കൊന്നു തള്ളുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു സമൂഹത്തില്‍ പിറന്നാള്‍ ദിനത്തില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക്...

Read More >>
നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Mar 4, 2025 04:25 PM

നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച സയന്‍സ് പാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത ഉദ്ഘാടനം...

Read More >>
Top Stories










News Roundup