അത്തോളി : വിമുക്തഭടന് നാടിന്റെ ആദരവ്. 26 വർഷം രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച 2025 മാർച്ച് ഒന്നാം തിയ്യതി വിമുക്ത ഭടൻ എന്ന പദവിയിലേക്ക് ആദരിക്കപ്പെട്ട നായബ് റിസൽദാർ നിതേഷ് ഇയെ വസതിയിൽ വെച്ച് അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി ആദരിച്ചു.

പ്രസിഡന്റ് ടി ഭാസ്കരൻ നായർ സെക്രട്ടറി ജയരാജൻ ടിവി എന്നിവർ പൊന്നാട അണിയിച്ചു ആദരിക്കുകയും അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റിയുടെ അംഗത്വം നൽകുകയും ചെയ്തു.
സംഘടനയുടെ രക്ഷധികാരി ഹോണററി ക്യാപ്റ്റൻ എൻ മാധവൻ നായർ(റിട്ടയേർഡ്)അനുമോദന പ്രസംഗം നടത്തി
Naib Rizaldar Nitesh E was honored by the Atholi Ex-Servicemen Welfare Society.