പുറക്കാട്ടിരി : വിദ്യാര്‍ഥികളില്‍ സഹജീവി സ്‌നേഹം വളര്‍ത്തിയെടുക്കണമെന്ന് എം.കെ രാഘവന്‍. എംപിസിഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി നവീകരിച്ച സ്‌നേഹ വീടിന്റ താക്കോല്‍ കുടുംബത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങോട്ട് മലയിലെ നിര്‍ധന കുടുംബാംഗമായ കിടപ്പ് രോഗിയുടെ പൊട്ടിപ്പൊളിഞ്ഞ വീടാണ് നവീകരിച്ച് നല്‍കിയത്. 2 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ.പി ഗീത അധ്യക്ഷത വഹിച്ചു.

എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. ആര്‍എന്‍ അന്‍സാര്‍, എന്‍എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ് എന്‍ ഷാജിദ, തലക്കുളത്തൂര്‍ വാര്‍ഡ് അംഗം പി.ബിന്ദു , എന്‍എസ്എസ് റീജ്യണല്‍ കോര്‍ഡിനേറ്റര്‍ എസ്.ശ്രീജിത്ത്, ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.പി അനില്‍ കുമാര്‍ , സിഎംഎംഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് കെ.എം രാജ ലക്ഷ്മി , സ്‌കൂള്‍ മാനേജര്‍ മധു, പി.ടി.എ പ്രസിഡണ്ട് ഇകെ അഖ്മര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ ഫര്‍സാന, സ്റ്റാഫ് സെക്രട്ടറി കെ ബീബ, എന്‍എസ്എസ് ലീഡര്‍ ടി.കെ അഗിന, ഫാത്തിമ ഹന്ന, ഇ.രാധിക തുടങ്ങിയവര്‍ സംസാരിച്ചു.
MK Raghavan should inculcate love for one another among students; Sneha handed over the house key