നടുവണ്ണൂര്‍ : ഫുട്‌ബോള്‍ ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തി കാവുന്തറ എയുപി സ്‌കൂളിലെ കുട്ടികള്‍ക്കായി ലഹരിക്കെതിരെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ക്ലാസ്സ് തലത്തില്‍ നടന്ന മത്സരത്തില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. കേരള മുന്‍ റഗ്ബി ക്യാപ്റ്റനും മിസ്റ്റര്‍ കോഴിക്കോടുമായ എം കെ വിജീഷ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രധാന അധ്യാപിക കെ.കെ പ്രസീത, എം.സജു, എസ്.എല്‍ കിഷോര്‍കുമാര്‍, ആദിത്ത് പ്രദീപ്, പിആര്‍ രോഹിത്ത്, എസ് ഷൈജു, സുബില തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് മാസ്റ്റര്‍, സത്യന്‍ കുളിയാപ്പൊയില്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനും കായിക പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സ്‌കൂള്‍ അധികൃതര്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.

Kavuntara AUP organized an anti-addiction football match for school children