നടുവണ്ണൂര്‍ : കാവുംന്തറ സൗഹൃദം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുതുശേരി ഭാഗം കൈകനാല്‍ ശുചീകരിച്ചു. സംഘം പ്രസിഡണ്ട് കെ.പി.ബാലന്‍, സെക്രട്ടറി എം.സി കുമാരന്‍, സി .കെ ബാലകൃഷ്ണന്‍, സി.എം ശശി ,ബിജു കാവില്‍, കെ.എം ബിജു , ടി.രമേശന്‍ , പി. ഗിരീഷന്‍, പി.ജി.അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കനാല്‍ പരിസര നവീകരണത്തോടൊപ്പം സൗന്ദര്യവല്‍ക്കരണ പരിപാടിയും ആസൂത്രണം ചെയ്യുമെന്നും

ഇതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും, ഓപ്പണ്‍ ജിം എന്നിവയും നടപ്പാക്കാനുള്ള പ്രവത്തനവും ഏറ്റെടുക്കുമെന്ന് സെക്രട്ടറിയും പ്രസിഡണ്ടും അറിയിച്ചു.
The Kavunthara Pudusherry section was cleaned by hand