താമരശ്ശേരി; യൂത്ത് കോണ്‍ഗ്രസ്സ് നൈറ്റ് മാര്‍ച്ച് ഇന്ന് താമരശ്ശേരിയില്‍. ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി മാഫിയക്കും വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കുമെതിരെ നൈറ്റ് മാര്‍ച്ച് ഇന്ന് രാത്രി 10 മണിക്ക് താമരശ്ശേരിയില്‍.
കാരാടി മുതല്‍ ചുങ്കം വരെ നടക്കുമെന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ആര്‍.ഷഹിന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്യും.

Youth Congress night march against drug mafia today in Thamarassery