നടുവണ്ണൂര്‍ : വര്‍ദ്ധിച്ചുവരുന്ന സിന്തറ്റിക് രാസ ലഹരി വ്യാപനത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നു. നടുവണ്ണൂര്‍ മേഖലാ കമ്മിറ്റി നാളെ വൈകുന്നേരം ഏഴുമണിക്ക് കരുവണ്ണൂര്‍ മുതല്‍ നടുവണ്ണൂര്‍ വരെയാണ് ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നത്.
ബഹുജനങ്ങളെയാകെ സംഘടിപ്പിച്ച് പ്രാദേശികമായി വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിച്ചും, ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാന്‍ ജനകീയ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വിവരശേഖരണം നടത്തി അധികൃതര്‍ക്ക് കൈമാറിയും.

ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച കായിക മത്സരങ്ങള്‍ വ്യാപിപ്പിച്ചും, ലഹരിക്ക് എതിരായ പോരാട്ടത്തില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരുമായും യോജിച്ച് ജനകീയ കവചം തീര്‍ക്കാന്‍ ആണ് ഡിവൈഎഫ്‌ഐ തീരുമാനം. നാടിനെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
DYFI to organize Jagratha parade against increasing drug abuse