നടുവണ്ണൂര്‍: അവിടനല്ലൂരിലെ അരീക്കോത്ത്പാറയില്‍ മലയിലുണ്ടായ തീപിടുത്തം നാട്ടുകാരുടെയും തൊട്ടടുത്ത മരണവീട്ടില്‍ എത്തിയ ആളുകളുടെയും സമയോചിത ഇടപെടല്‍ കാരണം അണയ്ക്കാന്‍ സാധിച്ചു. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പെട്ട ഉടന്‍ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ഓഫിസിലേക്ക് വിളിച്ച് നിര്‍ദ്ദേശം സ്വീകരിച്ചു.
തുടര്‍ന്ന് ഫയര്‍ ബല്‍റ്റ് തീര്‍ക്കുകയും പച്ചിലകള്‍ കൊണ്ട് അടിക്കുകയും പാറയോട് ചേര്‍ന്നുള്ള നീരുറവയില്‍ നിന്ന് വെള്ളം എത്തിച്ചും കഠിനമായ ശ്രമത്തിലൂടെ തീ അണക്കുകയായിരുന്നു. തീ അണയ്ക്കാന്‍ നേതൃത്വം നല്‍കിയ സുധീഷ് കിഴക്കോട്ട് , ജിതേഷ് പുലരി, സുരേഷ് അലക്കണ്ടി, ഷനോജ് അരീക്കോത്ത്,ആനി മൂലാട്,പ്രകാശന്‍ ഊളേരി,വേണു മേലാത്താലില്‍ തുടങ്ങിയവരെ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ഓഫീസര്‍ റഫീഖ് കാവില്‍ അഭിനന്ദനമറിയിച്ചു.

Timely intervention by locals averted a major fire