നന്മണ്ട: നന്മണ്ട എയുപി സ്‌കൂളിന്റെ മികവ് ഉത്സവം നന്മണ്ട ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കരിപ്പാല ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. ശേഷം സ്‌കൂള്‍ ഹാളില്‍ കുട്ടികളുടെ പഠന തെളിവുകള്‍ പ്രദര്‍ശിപ്പിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാന വിതരണം നടത്തി. ടാലന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള സര്‍ട്ടിഫിക്കറ്റും ബാഡ്ജും സീനിയര്‍ അസിസ്റ്റന്‍ഡ് പി. രാജേശ്വരി വിതരണം ചെയ്തു. ചടങ്ങില്‍ വിദ്യാലയ എസ്.ആര്‍.ജി. കണ്‍വീനര്‍ സി.കെ. ഷജില്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി.

Excellence Festival organized at Nanmanda AUP School