കോഴിക്കോട് : മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു.

മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽമൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ 25 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി അംബികയെ പൊന്നാടയും മൊമെൻ്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറേറിയും ക്യൂറേറ്റർ എം.എം.കെ. ബാലാജി, ടെക്നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി, എഡ്യൂക്കേഷൻ ഓഫീസർ കെ ബിനോജ്, മലബാർക്രിസ്ത്യൻ കോളേജ് റിട്ട. പ്രൊഫ. വർഗീസ് മാത്യൂ,ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് കോർഡിനേറ്റർമാരായ പി ആർ അനുരാധ, സുരേഷ് പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായിശാസ്ത്ര കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളേജിലെ എൻ എസ് എസ് വിദ്യാർഥികളും സംയുക്തമായി മൊഫ്യൂസൽ ബസ്റ്റാൻഡിൽ “സ്ത്രീക്കൾക്ക് എതിരായുള്ള ലഹരിയുടെ ദുരുപയോഗം” എന്ന വിഷയത്തിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.
International Women's Day celebrated at the Regional Science Center