മേപ്പയൂർ : ജനകീയ സമരം നടത്തുന്നവരെ പോലീസ് ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ എം.പി.

കരിങ്കൽ ഖനന നീക്കം നടക്കുന്ന കീഴ്പയൂരിലെ ജമ്യം പാറയ്ക്ക് സമീപമുള്ള സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് പോലീസിൻ്റെ ജോലിയാന്ന് ചെയ്യേണ്ടതെന്നും അല്ലാതെ ക്വാറി മാഫിയയുടെ കൂലിക്കാരാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാവാത്ത കുട്ടികളെ പിടിച്ച് കൊണ്ട്പോയി തിണ്ണമിടുക്ക് കാണിച്ചു സമരങ്ങളെ അവസാനിപ്പിച്ച് കളയാമെന്ന് കരുതരുതെന്നും അദ്ദേഹം പോലീസിന് മുന്നറിയിപ്പ് നൽകി.
സമരസമിതി പ്രവർത്തകരുടെ വീടുകളിൽ അർദ്ധരാത്രിയുള്ള പോലീസ് പരിശോധനയും അവരുടെ വാഹനങ്ങൾ തല്ലിതകർക്കുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ ,കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, കോൺഗ്രസ്സ് മണ്ഢലം പ്രസിഡൻറ് പി.കെ അനീഷ് ,ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത് ,കോൺഗ്രസ്സ് മണ്ഢലം വൈസ് പ്രസിഡൻറ് എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് എം.പി പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തൽ സന്ദർശിച്ചത്
We will not stand by and watch as people's struggles are faced like terrorists - Shafi Parambil MP