വെള്ളിയൂർ: ജനകീയ വായനശാലാ വെള്ളിയൂർ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി 'മക്കളെ അറിയാം, നമുക്ക് വളരാം' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേറ്ററും, കൗൺസിലറുമായ ജസ്ലീന അമേത്ത് പ്രഭാഷണം നടത്തി.

വായനശാല ജോയിന്റ് സെക്രട്ടറി ഷീന കെ. അദ്ധ്യക്ഷത വഹിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം ലതിക വി.കെ. സ്വാഗതവും, ലൈബ്രറിയ സി.പി. സജിത നന്ദിയും പറഞ്ഞു. തുടർന്ന് വായന ശാലാ പരിസരത്ത് വനിതാ ദിന പ്രതിജ്ഞ എടുത്തു. പി. ശാന്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വായനശാല പ്രസിഡന്റ് എസ്. രാജീവ്, സെകട്ടറി, എം.കെ. ഫൈസൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ. ജമാലുദ്ധീൻ, എം.സി. ഉണ്ണികൃഷ്ണൻ, എം.കെ. പ്രകാശൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Janakiya Velliyoor Public Library organized a lecture on the topic 'Knowing our children, we can grow' on Women's Day