കൂരാച്ചുണ്ട് : നാഷണല്‍ സര്‍വീസ് സ്‌കീം ആസാദ് സേന, തുഷാരഗിരി വട്ടച്ചിറ കോളനിയില്‍ നടത്തിയ ഇല്ലും മിനാംഗി - ലഹരി വിരുദ്ധ കലാകായിക മേളയില്‍ കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ഉന്നതിയിലേക്ക് നല്‍കിയ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിതരണം ചെയ്തു.
ലഹരിക്കെതിരെ യുവാക്കളെ സംഘടിപ്പിക്കുകയും കലാകായിക മേഖലയില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുക. എന്ന ലക്ഷ്യത്തോടെയാണ് ആസാദ് സേനയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ലിന്റോ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാന എന്‍.എസ്.എസ് ഓഫിസര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍ ബോധവത്കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ആസാദ് സേന ജില്ല കോര്‍ഡിനേറ്റര്‍ ലിജോ ജോസഫ്, സംസ്ഥാന പരിശീലകന്‍ കെ. ഷാജി, കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. എം. എം സുബീഷ്,ഡോ. സംഗീത കൈമള്‍, രേഷ്മ, ശില്‍പ തുടങ്ങിയവര്‍ സംസാരിച്ചു.
District Collector distributed sports equipment