അത്തോളി: അത്തോളി പഞ്ചായത്തിലെ മുഴുവന്‍ മഹല്ലുകളുടെയും മുസ്ലിം സംഘടനകളുടെയും കൂട്ടായ്മയായ അത്തോളി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ 150 ഓളം കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് വിതരണം ചെയ്തു.
ജനറല്‍ സെക്രട്ടറി കെ. പി മുഹമ്മദലി പൂക്കോട് മഹല്ല് പ്രതിനിധി ഗഫൂറിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ഷുഹൈബ് വേളൂര്‍, പി.ഇല്യാസ്, കെ.കെ ജമാല്‍ , തറോല്‍ അബ്ദുറഹിമാന്‍,കരീം തുടങ്ങിയവര്‍ സംസാരിച്ചു.

Ramadan kits distributed to over 150 families