നടുവണ്ണൂര്‍: കേന്ദ്ര ഗവണ്‍മെന്റിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് കുട്ടികളിലെ ശാസ്ത്ര നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ ഇന്‍സ്പെയര്‍ അവാര്‍ഡിന് നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍വിന രാജീവ് അര്‍ഹയായി.
യു.പി വിദ്യാലയങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പേരാമ്പ്ര സബ് ജില്ലയില്‍ ഇന്‍സ്പെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കരിങ്ങാലി രാജീവന്‍, ദിവ്യ ദമ്പതികളുടെ മകളാണ് അല്‍വിന. ഉള്ള്യേരി മൂന്നാം വാര്‍ഡ് മെമ്പര്‍ റംല ഗഫൂറിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അഭിനന്ദിച്ചു.

.
Alvina Rajeev receives Inspire Award